വാഷിങ്ടൺ: 1,000 ഡോളറിനും ബിയറിനും വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിൽപന നടത്തിയ ദമ്പതികൾ അമേരിക്കയിൽ പിടിയിൽ. വടക്കുപടിഞ്ഞാറൻ അർക്കൻസാസിൽ റോജേഴ്സിലെ ഒരു ക്യാമ്പിൽ അന്തേവാസികളായ ഡാരിയൻ അർബൻ, ഷാലെൻ എഹ്ലേഴ്സ് എന്നിവരാണു പിടിയിലായത്. മൂന്ന് മാസമായി ദമ്പതികളും കുഞ്ഞും ക്യാമ്പിലെ അന്തേവാസികളായിരുന്നു.
കുഞ്ഞിനെ വിൽപന നടത്തിയെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. കുട്ടിയെ പണം കൈപ്പറ്റി കൈമാറ്റം ചെയ്യുന്നതിന്റെ കരാർ ഒപ്പിടുന്ന മൊബൈൽ വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ട്. കുട്ടിയെ പിന്നീട് പോലീസ് സംരക്ഷണയിൽ ആശുപത്രിയിലേക്ക് മാറ്റി.