തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. 39 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്.
പുതിയതായി ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. 32 ദിവസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ശനിയാഴ്ച എട്ടു പേർ രോഗമുക്തി നേടി. കണ്ണൂർ ജില്ലയിലുള്ള ആറു പേരുടെയും ഇടുക്കിയിലുള്ള രണ്ടു പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത്.
ശനിയാഴ്ച എട്ടു പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ ജില്ലയിൽ മാത്രം 38 പേരാണ് ചികിത്സയിലുള്ളത്.
പുതിയ ഹോട്ട്സ്പോട്ടുകളില്ല
സംസ്ഥാനത്ത് പുതുതായി ഹോട്സ്പോട്ടുകളില്ല. നിലവിൽ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിൽ 23 ഇടത്തും ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്സ്പോട്ടുകളുമാണുള്ളത്.