covid docന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം തരംഗത്തിൽ ഡൽഹിയിൽ നിന്ന് മാത്രം 107 ഡോക്ടർമാർ മരിച്ചു.
കേരളത്തിൽ അഞ്ച് ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം 1,300 ആയതായും ഐഎംഎ അറിയിച്ചു.