ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനുള്ളില്‍ 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,660 പേരാണ് മരിച്ചത്. 20,70,508 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,459 പേര് രോഗമുക്തരായി. ഇതുവരെ 2,75,55,457 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 3,18,895 പേർ മരിക്കുകയും ചെയ്തു.
കര്‍ണാടകയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്- 4.02 ലക്ഷം പേര്. തമിഴ്നാടാണ് തൊട്ടുപിന്നില്‍. 3.13 ലക്ഷം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ 3.03 ലക്ഷം പേരും കേരളത്തില്‍ 2.42 ലക്ഷം പേരും രോഗബാധിതരാണ്. ആന്ധ്രയിൽ 1.86 ലക്ഷം പേരാണ് കോവിഡ് ബാധിതർ.