തിരുവനന്തപുരം: കോവിഡ് വ്യാപനം ഉള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവയ്ക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ആൾക്കൂട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്ക് ഉപയോഗിക്കണം. എൽഡിഎഫ് പ്രചാരണം കോവിഡ് മാനദണ്ഡം പാലിച്ച് മാത്രമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വാക്സിനേഷന്റെ ഗുണഫലം രണ്ടു മാസംകൊണ്ട് കേരളത്തിലുണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.