അ​ന്നൂ​രി​ല്‍ സി​പി​എ​മ്മി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു

പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​ന്നൂ​രി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു.

അ​ന്നൂ​ര്‍ സ​ത്യ​ന്‍ ആ​ര്‍​ട്‌​സ് ക്ല​ബി​ന് സ​മീ​പം സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.


സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ക​മാ​ന​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് നി​ര്‍​മി​ച്ചി​രു​ന്ന​ത്.


വി​പു​ല​മാ​യ പ്ര​ചാ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ 15ന് ​സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​സ​ത്യ​പാ​ല​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി വ​ന്ന യു​വാ​വ് ഒ​രാ​ള്‍ ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യു​ണ്ടെ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു. ‌

ഇ​യാ​ള്‍ സം​ഭ​വം ക​ണ്ട​തി​നാ​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​ക്കാ​ന്‍ ക​ഴി​യാ​തെ അ​ക്ര​മി ഓ​ടി​യ​തെ​ന്നാ​ണ് അ​നു​മാ​നം.


സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​നെ​തി​രെ​യു​ള്ള സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ അ​ക്ര​മ​ത്തി​നെ​തി​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment