ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്. ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടത്തിനിടെയാണ് നാടകീയ സംഭവവങ്ങൾ അരങ്ങേറിയത്.
ക്രീസിലെത്താൻ വൈകിയതിന്റെ പേരിൽ ആഞ്ചലോ മാത്യൂസ് ടൈംഡ് ഓട്ട് ആവുകയായിരുന്നു. ലങ്കന്‍ ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍.
ബംഗ്ലാദേശ് നായകന് ഷാക്വിബുല്‍ ഹസന് എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളില്‍ സദീര സമരവിക്രമ ബൗണ്ടറിയടിച്ചു. എന്നാല്‍ അടുത്ത ബോളില്‍ 41 റണ്‍സെടുത്ത സമരവിക്രമ പുറത്തായി. മഹമ്മുദുള്ളയാണ് ക്യാച്ചെടുത്തത്. തുടര്‍ന്നു മാത്യൂസ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുകയായിരുന്നു.
സ്ട്രൈക്ക് നേരിടുന്നതിനു മുമ്പ് മാത്യൂസ് ഹെല്‍മറ്റിലെ സ്ട്രാപ്പ് ഇടവെ അതു പൊട്ടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ഹെല്മറ്റിനായി ഡഗൗട്ടിലേക്കു ആംഗ്യം കാണിച്ചു.
എന്നാൽ, പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈം ഔട്ട് അപ്പീൽ ചെയ്തു.
അമ്പരന്നു പോയ മാത്യൂസ് ഹെല്‍മറ്റ് കേടായതു കാരണം മാറ്റിയതിനാലാണ് സ്ട്രൈക്ക് നേരിടാന്‍ വൈകിയതെന്നു അംപയറെയും ബംഗ്ലാദേശ് നായകന് ഷാക്വിബിനെയും ധരിപ്പിച്ചു.
എന്നാൽ ടൈംഡ് ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കാന്‍ ഷാക്വിബ് തയായില്ല. അവര്‍ അപ്പീലില്‍ ഉറച്ചു നിന്നതോടെ മാത്യൂസിനോടു ക്രീസ് വിടാന്‍ അംപയര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു നിരാശയോടെയും രോഷത്തോടെയും ഗ്രൗണ്ട് വിട്ട അദ്ദേഹം ദേഷ്യത്തില്‍ ഹെല്‍മറ്റ് വലിച്ചെറിയുകയും ചെയ്തു.