പയ്യന്നൂര്‍: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളി സ്വദേശി രാജേഷിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പില്‍ വിനയ യ്ക്കും (33), ഇരുടെ ആറുവയസുകാരൻ മകനുമാണ് ഗുരുതരമായി വെട്ടേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
വീട്ടിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയില്‍ രാജേഷ് ഭാര്യയെ തടഞ്ഞുവച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വിനയയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനാണ് വെട്ടേറ്റത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഇവരില്‍നിന്നു പോലീസ് മൊഴിയെടുത്തു. സംഭവ സ്ഥലത്തു നിന്നുതന്നെ പ്രതിയെ പയ്യന്നൂര്‍ പോലീസ് പിടികൂടി.
ഭാര്യ ഇടയ്ക്കിടെ മക്കളെയും കൂട്ടി വീട്ടില്‍നിന്നു മാറിത്താമസിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണ മെന്നു പറയുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ വധശ്രമത്തിനും ബാലാവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.