ഭ​ർ​ത്താ​വ് ഉ​ണ്ടാ​യി​ട്ടും യു​വ​തി​ക്ക് ഇ​ഷ്ടം മ​റ്റൊ​രാ​ളെ; കാ​മു​ക​നെ ചോ​ദ്യം ചെ​യ്ത​ത് മ​ഞ്ജു​വി​ന് ​ഇ​ഷ്ട​മാ​യി​ല്ല; ഇ​രു​വ​രും ചേ​ർ​ന്ന് പ്ലാ​ൻ ത​യാ​റാ​ക്കി നടുറോഡിൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

പ​ള്ളി​ക്ക​ത്തോ​ട്: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട യു​വാ​വി​ന്‍റെ ഭാ​ര്യ​യെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ക​ല​കു​ന്നം ത​വ​ള​പ്ലാ​ക്ക​ൽ തെ​ക്കേ​കു​ന്നേ​ൽ വീ​ട്ടി​ൽ മ​ഞ്ജു ജോ​ൺ (34) ആണ് അറസ്റ്റിലായത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ അ​ക​ല​കു​ന്നം സ്വ​ദേ​ശി​യാ​യ ര​തീ​ഷ് എ​ന്ന​യാ​ൾ സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്ന സ​മ​യം ത​വ​ള​പ്ലാ​ക്ക​ൽ റോ​ഡി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തുവ​ച്ച് അ​ക​ല​കു​ന്നം സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്ത് സ്കൂ​ട്ട​ർ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന മ​ര​ക്ക​മ്പുകൊ​ണ്ട് ര​തീ​ഷി​ന്‍റെ കൈ​കാ​ലു​ക​ളും, ക​ഴു​ത്തും, വാ​രി​യെ​ല്ലു​ക​ളും അ​ടി​ച്ചൊ​ടി​ക്കു​ക​യും, ച​വി​ട്ടി ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു കേ​ടു​വ​രു​ത്തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തുനി​ന്ന് ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ കു​റ​വി​ല​ങ്ങാ​ടി​നു സ​മീ​പ​ത്തുനി​ന്നു പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ര​തീ​ഷി​നോ​ടു മു​ൻവി​രോ​ധം നി​ല​നി​ന്നി​രു​ന്ന​തി​നെത്തുട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

ശ്രീ​ജി​ത്തി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ര​തീ​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു ഈ ​കൊ​ല​പാ​ത​ക​ത്തി​ൽ ശ്രീ​ജി​ത്തു​മാ​യി ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്നാ​ണ്പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഞ്ജു​വും ശ്രീ​ജി​ത്തു​മാ​യു​ള്ള ബ​ന്ധം ഭ​ർ​ത്താ​വാ​യ ര​തീ​ഷ് മു​ൻ​പ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment