തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇനി പോലീസിന് കൂടുതൽ അധികാരം. സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന പോലീസ് നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു.
സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപ കേസുകളിൽ ഇനി വാറണ്ടില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം. പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.