ബംഗളൂരു: സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതിനെ തുടർന്ന് കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി.
മഹാറാണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പാവന(19)യാണ് മരിച്ചത്. പാവന കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്ന് പോയതെന്ന് സഹപാഠികൾ പറഞ്ഞു.
എന്നാൽ സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതാണ് വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമെന്ന് ഹൈഗ്രൗണ്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിദിനം ഒരു കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഗരവാസികൾക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.