കായംകുളം : ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വ ത്തില്‍ കായംകുളം മുതല്‍ രാജ്ഭവൻ വരെ നൂറുകിലോമീറ്റര്‍ സെെക്കിള്‍ പ്രതിഷേധ റാലി ആരംഭിച്ചു.
കോവിഡ് സാഹചര്യം മുതലെടുത്ത് ജനങ്ങളുടെ പ്രതികരിക്കുവാനുള്ള പരിമിതിയെ ചൂഷണം ചെയ്യുകയാണ് മോദി സർക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്.
വില വര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ഇക്കാര്യത്തിൽ ജനങ്ങള്‍ക്ക് ഒരു നേരിയ ആശ്വാസം നല്കുവാന് പോലും പിണറായി സർക്കാരും ശ്രമിക്കുന്നില്ലന്ന് ജാഥാ കൃാപ്റ്റന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.കുറ്റപ്പെടുത്തി .
ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എം.ലിജു,കെ.എസ് ശബരിനാഥൻ, എസ്.എം ബാലൂ,എം.എസ് നുസൂർ,കെ.എം അഭിജിത്,ആർ.അരുൺ രാജ്, എം നൗഫൽ,എം.പി പ്രവിൺ,ബിനു ചുള്ളിയിൽ,മുഹമ്മദ് അസ്ലം ,അരിതാ ബാബു,നിഥിൻ പുതിയിടം,സൽമാൻ പൊന്നേറ്റിൽ കോൺഗ്രസ് നേതാക്കളായ ഇ സമീർ, കറ്റാനം ഷാജി, എൻ. രവി, വേലഞ്ചിറ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.