തിരുവനന്തപുരം: പൂജപ്പുര മൈതാനത്ത് ചുഴലിക്കാറ്റ്. ഇന്നലെ ഉച്ചയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്.മൈതാനത്തിനു ഒരുവശത്തായി വീശിയ കാറ്റിൽ പൊടിപടലങ്ങൾ വൃത്താകൃതിയിൽ 100 മീറ്ററോളം മുകളിലേക്ക് ഉയർന്നു.
മൈതാനത്ത് ഇന്നലെ രാവിലെ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചിരുന്നു. കളിക്കാനെത്തിയവരിലും കാണികളിലും ആദ്യം ആശങ്കയുയർത്തിയെങ്കിലും അപകടകാരിയല്ലെന്നറിഞ്ഞതോടെ ചുഴലിക്കാറ്റ് കൗതുകത്തിനു വഴിമാറി.