മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു.
കര്‍ണാടക കലബുറഗിയില്‍ ആണ് സംഭവം. കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്പാലത്തില് വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്.
ഭീമനഗര്‍ സ്വദേശിയാണ് വിജയ. റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീന്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.
ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന് മനസിലാക്കി. ഇത് ചോദിക്കാനാണ് ഇവര്‍ തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്.
തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന് കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ബളഗാവിയിലും സമാനസംഭവം ഉണ്ടായിരുന്നു.
സമീപ ജില്ലയായ വിജയപുരയില്‍ രവി നിംബര്‍ഗിയെന്ന യുവാവിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.