പാലക്കാട്: കോട്ടായിയിൽ പല്ലൂർ കാവിൽ അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് തിങ്കൾ രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ വീടിനുള്ളിലും മകൻ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.