വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി.
വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്.
പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്.
വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു.
രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം.
കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.