ഏവർക്കും പ്രിയപ്പെട്ട താരങ്ങളാണ് ദീപക് പറന്പോലും, അപർണ ദാസും. കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുഴുവൻ സർപ്രൈസ് നൽകി ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ഹൽദി ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. ചുമപ്പും മഞ്ഞയും കോന്പിനേഷനിലുള്ള ദാവണിയാണ് അപർണയുടെ വേഷം. വളരെ സുന്ദരിയായാണ് താരം ഹൽദി ചടങ്ങിലെത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്.
വടക്കാഞ്ചേരിയിൽ വച്ചാണ് ഏപ്രിൽ 24ന് വിവാഹം നടക്കുക. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രണയ വിവാഹമാണ് ഇരുവരുടേയും.