24 വർഷം മുൻപ് ദേവദൂതൻ എന്ന ചിത്രം തിയറ്ററുകളിലെത്തിയ ദിനം ഇന്നും ഓർമയിലുണ്ട്. വലിയ പ്രതീക്ഷകളായിരുന്നു ചിത്രത്തെപ്പറ്റി. എന്നാൽ, ഹൃദയം തകർന്നാണ് അന്നു തിയറ്ററിൽ നിന്നു മടങ്ങിയത്.
അത്ര കനത്ത പരാജയമായിരുന്നു. നിരാശയിലൂടെയും കടുത്ത ഡിപ്രഷനിലൂടെയും കടന്നു പോയ നാളുകൾ. ഒരു വർഷത്തോളം സിനിമയിൽ നിന്നു വിട്ടു നിൽക്കുക പോലും ചെയ്തു. സുഹൃത്തുക്കളുടെ സ്നേഹസമ്മർദത്തെ തുടർന്നാണു പതിയെ സിനിമയിലേക്കു തിരികെ നടന്നത്.
എന്നാൽ, ഇന്ന് അതേ ചിത്രം ആദ്യ ദിനത്തിൽ തിയറ്ററുകൾ ഹൗസ്ഫുൾ ആക്കി. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് മുഴുവൻ വിറ്റുതീരുന്നതിനും സാക്ഷിയായി. ഒട്ടേറെപ്പേർ വിളിച്ചു നല്ല അഭിപ്രായം പറയുന്നു.
ചിത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. കാലത്തിന്റെ ചില നിയോഗങ്ങൾ നമ്മെ വിസ്മയിപ്പിക്കും. – സിബി മലയിൽ