ആരെങ്കിലും നന്നായി ഉപയോഗിച്ചാൽ ഞാൻ നല്ല നടനാണ്. ചെന്നൈയിലായിരുന്ന കാലത്ത് അഭിനയം പഠിക്കാൻ പോയിട്ടുണ്ട്. അമ്മയൊക്കെ സിനിമയ്ക്ക് പോവുന്നത് കല്യാണത്തിന് പോകുന്നത് പോലെ ഒരുങ്ങിയാണ്.
എന്റെ നാട്ടിലൊക്കെ ഒരുവിധം ആളുകൾ നൈറ്റ് ഷോയ്ക്ക് പോകുന്നതുപോലും നന്നായി ഒരുങ്ങിയാണ്. ചെന്നൈയിൽ പോയ ശേഷമാണ് അത്തരം കാര്യങ്ങളൊക്കെ മാറിയത്.
തമിഴ്നാട്ടിൽ സിനിമാക്കാരെ ജനങ്ങൾ പ്രോത്സാഹിപ്പിക്കും. അടച്ച് കുറ്റം പറയില്ല. അതുപോലെതന്നെ ചേട്ടന്റെ മലർവാടി ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ കൈയിൽനിന്ന് പരിഗണന കിട്ടിയിട്ടുണ്ട്.
കാരണം ചേട്ടനെ എല്ലാവർക്കും പാട്ടുകാരൻ എന്ന രീതിയിൽ ഇഷ്ടമാണ്. മലർവാടി ഭയങ്കര സിനിമയൊന്നുമല്ല. ചേട്ടനോടുള്ള ഇഷ്ടമാണ് ആ സിനിമയ്ക്കും ലഭിച്ചത്.
ഇന്നും ചേട്ടന് പ്രേക്ഷകരിൽനിന്ന് ആ സ്നേഹം ലഭിക്കുന്നുണ്ട്. പൊതുവെ പാട്ടുകാരോട് എല്ലാവർക്കും ഒരു സ്നേഹമുണ്ടല്ലോ. -ധ്യാൻ ശ്രീനിവാസൻ