എന്റെ ഏറ്റവും വലിയ അഭിമാനം കൂടെ സഞ്ചരിച്ചിരുന്നവരിൽ ചിലരൊക്കെ മലയാള സിനിമയുടെ വിധി നിർണയത്തിന്റെ ഭാഗമായി നിൽക്കുന്ന രീതിയിൽ മികച്ചവരായി മാറി എന്നതാണ്.
ദിലീപായാലും ഷൈനായാലും എന്റെ അസിസ്റ്റന്റായി നിന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു ഇവർ അഭിനയിക്കാനാണ് വന്നതെന്ന്. അത് മനസിലാക്കാതെ ഞാൻ സംവിaധാനത്തെക്കുറിച്ചാണ് ഇവരോട് ഏറെയും സംസാരിച്ചത്.
ഭാവിയിൽ ഇവർ വലിയ സംവിധായകരാകുമെന്ന പ്രതീക്ഷയിലാണ് അന്ന് ഞാൻ സംവിധാനത്തെക്കുറിച്ച് പറഞ്ഞുകൊടുത്തത്. ഇവർ അഭിനയമോഹം എന്റെ അസിസ്റ്റന്റ്സിനോട് പറഞ്ഞിരുന്നു.
പക്ഷെ എന്നോട് മാത്രം പറഞ്ഞിരുന്നില്ല. ദിലീപും ഷൈനും സാധിക്കുമ്പോഴൊക്കെ പാസിംഗ് ഷോട്ടുകളിൽ അഭിനയിക്കുമായിരുന്നു. -കമൽ