കൊച്ചി: നടന് ദിലീപ് അടക്കം ചിലര്‍ക്ക് ശബരിമല ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മണിക്കൂറുകള്‍ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വിഐപി ദര്‍ശനം നടന്നത്. പ്രത്യേക ആനുകൂല്യം ആര്‍ക്കും നല്‍കരുതെന്നും ഇത്തരം നടപടികള്‍ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളടക്കം ഇന്നു ഹാജരാക്കനാണ് നിര്‍ദ്ദേശം. ഹരിവരാസനം ചൊല്ലിത്തീരുംവരെ സോപാനത്തിന് മുന്നില്‍ പോലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നില്ക്കാന് ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു.