ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് വ്യാജ പ്രചരണം.
ട്വിറ്ററിലൂടെയാണ് സംഘപരിവാർ അനുകൂലികൾ ഉൾപ്പെടെ വ്യാപക പ്രചരണം നടത്തുന്നത്.
ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ കേരളത്തിൽനിന്നുള്ള ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം.
നൂറു കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തിൽ പ്രചരിച്ചത്. അതേസമയം, കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂറാണ് ദിഷയുടെ സ്വദേശം.
ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷ അണ്ണപ്പ രവി എന്നാണ് മുഴുവൻ പേരെന്നും കുടുബം വെളിപ്പെടുത്തി.