ഗംഭീര ആഘോഷങ്ങളോട് കൂടിയാകും കല്യാണ പാർട്ടികളൊക്കെ നടക്കുന്നത്. സ്ഥലങ്ങൾ മാറുന്നതിനനുസരിച്ച് ആചാരങ്ങൾക്കും വ്യത്യാസം സംഭവിക്കാറുണ്ട്. എന്നാൽ വിവാഹ മോചനം ആഘോഷമാക്കി മാറ്റിയിരിക്കുകയാമ് ഒരു യുവതി. ഞെട്ടണ്ട, സത്യമാണ് പറഞ്ഞത്.
പാക്കിസ്ഥാനി യുവതിയാണ് സുഹൃത്തുക്കൾക്കും തന്റെ കുടുംബാംഗങ്ങൾക്കുമൊപ്പം വിവാഹ മോചന പാർട്ടി നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്കൊപ്പം പർപ്പിൾ നിറത്തിലുള്ള ലെഹംഗ ധരിച്ച് നൃത്തം ചെയ്യുന്ന യുവതിയെ വീഡിയോയിൽ കാണാൻ സാധിക്കും.
യുവതി നൃത്തം ചെയ്യുന്നതിനു പുറകിലായി ചുമരില്‍ വലിയ അക്ഷരങ്ങളില്‍ ‘വിവാഹമോചനത്തിന് അഭിനന്ദനങ്ങൾ’ എന്ന് എഴുതിയിട്ടുണ്ട്. അതുപോലെതന്നെ ‘ഡിവോഴ്സ് മുബാറക്’ എന്നെഴുതിയ ബലൂണുകളും അലങ്കാരങ്ങളായി തൂക്കിയിട്ടുണ്ട്. ഹാരിസ് റാസ എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.