പണം ചെലവാക്കുന്നത് ചുരുക്കണമെന്ന് ആവശ്യപ്പെട്ട ഭർത്താവിൽ നിന്നും വിവാഹമോചനം നേടി യുവതി. ജപ്പാൻ സ്വദേശിനിയും മോഡലുമായ ഇവരുടെ പേര് കതോ സരി എന്നാണ്.
29കാരിയായ ഇവർ ആഡംബര ജീവിതം കൊണ്ടും വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കിയും എന്നും വാർത്തകളിൽ താരമാകുന്നയാളാണ്. എന്നാൽ ഇവരുടെ ആഡംബര ജീവിതം സ്വന്തം ബിസിനസ് പ്രതിസന്ധിയിലാക്കുമെന്ന് ഭർത്താവ് ഒരിക്കലും കരുതിയിരുന്നില്ല.
2019 മുതലാണ് ഇദ്ദേഹം കതോയ്ക്ക് ഒപ്പം താമസം ആരംഭിച്ചത്. അന്ന് മുതൽ കാതോയ്ക്ക് വേണ്ടി ഇദ്ദേഹം ചെലവഴിച്ചത് ഒരു ബില്യണ്‍ യെൻ ആണ്.
അടുത്തിടെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചയായപ്പോൾ അദ്ദേഹം കാതോയോട് പണം ചിലവാക്കുന്നത് ചുരുക്കണമെന്ന് ആവശ്യപ്പെട്ടു. ബിസിനസിലെ ഇടിവ് കാരണമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഭർത്താവ് ഇങ്ങനെ പറഞ്ഞതിൽ പ്രകോപിതയായ കതോ വിവാഹമോചനം നേടുകയായിരുന്നു. മാത്രമല്ല താൻ വിവാഹം ചെയ്തത് പണത്തെയാണെന്നതുൾപടെ പരസ്യമായി നിരവധി പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ കതോയ്ക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധമുയരുന്നുമുണ്ട്.