കൊല്ലം: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) – ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിൻ്റെ പേര്. 15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗ പരിമിതർക്കായി സംവരണം ചെയ്തതാണ്.
ട്രെയിൻ നമ്പർ 06039 കൊച്ചുവേളി – ബംഗളുരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളുരുവിൽ എത്തും.
തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.