മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം. നടനും നാലു പെണ്മക്കളും ഭാര്യയുമെല്ലാം കലാരംഗത്ത് സജീവമാണ്.
മൂത്തമകള്‍ അഹാന മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ്. മറ്റു രണ്ടു മക്കളും ഇതിനോടകം സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
എന്നാല്‍ സിനിമയുമായി അകന്നു നില്‍ക്കുന്നയാളാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് ദിയ.
ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇപ്പോഴിതാ ദിയയുടെ പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ജീവിതം ഒന്നേയുള്ളൂവെന്നും ഒരു ബോയ്ഫ്രണ്ടുണ്ടെന്ന് കരുതി അയാള്‍ പറയുന്നതെല്ലാം കേട്ട് സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടെന്നും ദിയ പറയുന്നു.
അവനേക്കാള്‍ നല്ലൊരാളെ കിട്ടിയാല്‍ അയാള്‍ക്കൊപ്പം വേണം ജീവിക്കാന്‍. താന്‍ ഇതുവരെ ഒരാളെ ബോറടിക്കുന്നുവെന്ന് പറഞ്ഞ് ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടില്ലെന്നും 100ശതമാനം സിന്സിയറായിരുന്നുവെന്നും ദിയ പറയുന്നു.
തനിക്ക് കുറേ ബോയ്ഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. തന്റെ ജീവിതം മുഴുവനും നശിപ്പിച്ചാണ് അവര്‍ പോയതെന്നും ചിരിച്ച് കളിച്ച് നടന്ന തന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് ബോയ്ഫ്രണ്ട്സ് പഠിപ്പിച്ചിട്ടുണ്ടെന്നും തനിക്ക് ഇപ്പോള്‍ ആരോടും ദേഷ്യമില്ലെന്നും ദിയ പറയുന്നു.