വാലന്റെൻസ് ഡേ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് കമിതാക്കൾ. സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറലായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വാലന്റെൻസ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
വാലന്റെൻസ് ഡേയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായിലെത്തി കഴിഞ്ഞു. അശ്വിനും ദിയയും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിന് മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ ട്രെൻഡിംഗായിരുന്നു.
ഇപ്പോഴിതാ ദുബായിലെത്തിയ ശേഷം തങ്ങളുടെ ആദ്യത്തെ റൊമാന്റിക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ. സ്വിമ്മിംഗ് പൂളില്‍ ദിയയ്ക്കൊപ്പം റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിന് ഗണേഷ് പങ്കിട്ടിരിക്കുന്നത്. ചിത്രം ഞൊടിയിടയിൽ തന്നെ വൈറലായി.
ദുബായിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിള്‍ ഫോട്ടോയുമൊക്കെ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ ദിയ അശ്വിന് സർപ്രൈസ് ആയിട്ട് സമ്മാനിച്ചിരുന്നു. ഇതിന്റെ വീഡിയോയും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിട്ട.
അതേസമയം, പ്രണയം പരസ്യപ്പെടുത്തിയശേഷം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയ വഴിയുള്ള നെഗറ്റീവ് വിമര്‍ശനങ്ങളെ ഞങ്ങളുടെ കുടുംബം കാര്യമാക്കാറേയില്ലന്നാണ് ദിയ പറഞ്ഞത്.