സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഇപ്പോഴിതാ മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം കൃഷ്ണകുമാറും ഭാര്യയും ചുവടുവച്ച് എത്തിയിരിക്കുകയാണ്.
രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് ഇവരുടെ നൃത്തം. വൈറൽ റീലിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോൾ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. യാത്രയ്ക്കിടയിലാണ് ഇവർ റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക