ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ തന്റെ യാത്രാനുഭവങ്ങൾ ദിയ കൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഈയിടയായി ദിയയോടൊപ്പം കൂട്ടുകാരൻ അശ്വിൻ ഗണേഷും യാത്രകളിൽ കൂടെയുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും മൂന്നാറിലാണ് ഉള്ളത്.
തങ്ങളുടെ യാത്രകളുടെ വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഫോട്ടാകളും റീൽസും പോസ്റ്റ് ചെയ്യാറുണ്ട്. ഇവയെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ തന്നോട് ആളുകൾ ചോദിച്ച ഒരു ചോദ്യത്തിന് ദിയ കൃഷ്ണ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? വഴക്ക് പറയൂലേ’ എന്നാണ് ചോദ്യം. ‘എനിക്ക് എത്ര വയസുണ്ട് എന്നാണ് നിങ്ങളുടെ വിചാരം? അടുത്ത നാല് കൊല്ലം കൂടിക്കഴിഞ്ഞാൽ എനിക്ക് 30 വയസാകും’ എന്നാണ് ഈ ചോദ്യത്തിന് ദിയ നൽകിയിരിക്കുന്ന ഉത്തരം.