രോ​ഗി​യെ മ​രു​ന്നു​ന​ൽ​കി മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ചു: ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെടുത്തി; ഡോക്ടർ അറസ്റ്റിൽ

കോൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ രോ​ഗി​യെ മ​രു​ന്നു​ന​ൽ​കി മ​യ​ക്കി​ക്കി​ട​ത്തി പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഹ​സ്നാ​ബാ​ദി​ലാ​ണു സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ഭ​ർ​ത്താ​വും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡോ​ക്ട​റു​ടെ അ​ടു​ത്തു ചി​കി​ത്സ​യ്ക്കാ​യി പോ​യ​പ്പോ​ൾ മ​യ​ക്കു​മ​രു​ന്നു കു​ത്തി​വ​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി പീ​ഡി​പ്പി​ച്ചെ​ന്നും ത​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ട്ടി വീ​ണ്ടും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment