മനുഷ്യനുമായി വേഗത്തിൽ അടിക്കുന്ന മൃഗമാണ് നായകൾ. ഒന്ന് മെരുക്കിയെടുത്താൽ നമ്മെ ചങ്ക് പറിച്ച് സ്നേഹിക്കുന്ന ഇനമാണ് നായക്കുട്ടികൾ. വീടിന്റെ കാവൽക്കാരൻ എന്നാണ് പൊതുവേ നായ്കൾ അറിയപ്പെടുന്നത്. യജമാനൻ മരിച്ചത് അറിയാതെ വർഷങ്ങളോളം യജമാനന് വേണ്ടി കാത്തിരുന്ന ഹച്ച് കോ എന്ന നായ്ക്കുട്ടിയെ അത്ര പെട്ടന്നൊന്നും ആരും മറക്കില്ല.
അതുപോലെതന്നെ ഉടമയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആംബുലൻസിനെ പിന്തുടർന്ന നായയുടെ വീഡിയോയും സമീപ കാലങ്ങളിൽ നമ്മൾ കണ്ടതാണ്. കൊടുക്കുന്ന ചോറിന് കൂറ് കാണിക്കുന്ന നായകളോട് പോലും ക്രൂരത കാട്ടുന്ന മനുഷ്യനുള്ള ലോകമാണിത്.
നിങ്ങൾ അവറ്റകളെ സ്നേഹിച്ചില്ലങ്കിലും വേണ്ടില്ല, മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരുന്നുകൂടെ എന്ന് ചില സന്ദർഭങ്ങളിൽ ചോദിക്കാൻ തോന്നിയിട്ടുണ്ട്. അത്തരത്തിൽ ഹൃദയഭേദകമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ചില ആളുകൾ പുറത്ത് പോകുന്പോൾ വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെയും കൂടെക്കൂട്ടാറുണ്ട്. അതുപോലെ ഒരുടമ തന്നെ നായയും കൊണ്ട് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിക്കാൻ പോയതായിരുന്നു. എന്നാൽ തിരിച്ച് അദ്ദേഹം വീട്ടിൽ പോയപ്പോൾ തന്റെ നായയെ കൂടെ കൂട്ടിയില്ല പകരം അയാൾ അവനെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
ഇതാന്നുമറിയാതെ നായ അവനവന്റെ ഉടമയെ കാത്ത് മാർക്കറ്റിൽ ഇരുന്നത് എട്ടുമണിക്കൂറാണ്. ഒരു സ്കൂട്ടറിൽ നിന്ന് മറ്റൊരു സ്കൂട്ടറിലേക്ക് ചാടി ചാടി അവൻ തന്റെ ഉടമയെ തേടി നടന്നുകൊണ്ടേയിരുന്നു. പ്രതീക്ഷയോടെ അവൻ അവന്റെ യജമാനനെയും കാത്ത് നിറകണ്ണുകളോടു കൂടി നോക്കിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി രംഗത്തെത്തി. താനൊക്കെ ഒരു മനുഷ്യനാണോ എന്ന് നായയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിച്ചവരും കുറവല്ല. നന്ദിയില്ലാത്ത അവന്റെ ഉടമയുടെ കൂടെ ഇനി അവനെ വിടരുത്. ഈ വീഡിയോ കാണുന്ന അതേയുള്ള ആരെങ്കിലും അവനെ ഏറ്റെടുക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.