മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മ ബന്ധം അത് വളരെ വിലപ്പെട്ടതാണ്. ഇവർ തമ്മിലുള്ള അഭേദ്യമായ ബന്ധം ഭൂമി ഉണ്ടായ കാലം മുതലുള്ളതാണ്. പ്രത്യേകിച്ച് നായകൾ. ഇവ വേഗം മനുഷ്യനുമായി ഇണങ്ങാറുണ്ട്. അത്തരത്തിൽ ഒരി നായയുടെയും യജമാനന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
മുംബൈയിലെ ബോറിവലിയിലെ ക്വീൻ ലോണിലെ സുരക്ഷാ ഗാർഡാണ് എഴുപതുകാരനായ ഗുപ്ത ജി. ഇദ്ദേഹത്തിനു കൂട്ടായി എപ്പോഴും ഒരാൾ കൂടെയുണ്ട്. അത് മറ്റാരുമല്ല. ഗുപ്തയുടെ വളർത്തു നായ ആണ്.
ഗുപതയും നായയും കണ്ടുമുട്ടിയ അന്നു മുതൽ ഗുപ്താ ജിയുടെ പ്രിയപ്പെട്ടവനായ് അവൻ മാറി . ടെെഗർ എന്നാണ് അവന്റെ പേര്. വളർത്തു മൃഗം എന്നതിലുപരി തന്റെ മകനെ പോലെയാണ് ഗുപ്ത അവനെ കാണുന്നത്.
ടെെഗർ എന്നാണ് ഗുപ്ത അവനെ വിളിക്കുന്നത്. ഗുപ്ത ജോലി ചെയ്യുന്ന സ്ഥലത്തേക്ക് വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലമുണ്ട്. അദ്ദേഹം സൈക്കിൾ ചവിട്ടിയാണ് ജോലി സ്ഥലത്തേക്ക് പോകുന്നത്.
ഒറ്റക്കല്ല ഗുപ്തയുടെ യാത്ര. കൂടെ ടെെഗറും ഉണ്ടാകും. സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലാണ് ടൈഗറിന്റെ ഇരിപ്പിടം.
ടെെഗറിന്റെയും ഗുപ്തയുടെയും സെെക്കിൽ യാത്ര എല്ലാവർക്കും അതിശയം തന്നെയാണ്. സഞ്ചിയിൽ നിന്ന് തല പുറത്തേക്കിട്ട് പുറത്തെ കാഴ്ചയൊക്കെ കണ്ടിരിക്കുന്ന ടെെഗറിനെ ആളുകൾ അതിശയത്തോടെയാണ് നോക്കുന്നത്.
ഏഞ്ചൽസ് വിത്തൗട്ട് വിംഗ്സ് എന്ന ഇൻസ്റ്റാഗ്രാം യൂസർ ഇരുവരുടെയും സെെക്കിൽ യാത്രയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആളുകൾ ഈ വീഡിയോ ഏറ്റെടുത്തു. നിരവധി ആളുകളാണ് ഇപ്പോൾ ടെെഗറിനു ഫാൻസ് ആയിട്ടുളളത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.