കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ മാതാപിതാക്കള്‍ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിവാഹസമയത്തു തനിക്കു ലഭിച്ച ആഭരണങ്ങള്‍ ഭര്‍ത്താവില്‍നിന്നു തിരിച്ചുകിട്ടാന്‍ യുവതി നല്കിയ പരാതിയില്‍ ഇവ തിരിച്ചു നല്കാന് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരേ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എം.ആര്. അനിത ഇതു പറഞ്ഞത്.220161d
വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന് സ്വര്‍ണാഭരണങ്ങള്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നല്കാന് നിര്‍ദേശം നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനല്‍കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്കാന് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.