ബിഗ്ബോസ് മലയാളം സീസണ് നാലിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ഡോ.റോബിന് രാധാകൃഷ്ണന്.
ഇരുപത് പേരാണ് നാലാം സീസണില്‍ മത്സരിക്കാനെത്തിയത്. അതില്‍ പതിനേഴ് പേര് ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേര് വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്.
ദില്‍ഷ പ്രസന്നനായിരുന്നു ബിഗ്ബോസില്‍ വിജയിയായത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നറാണ് ദില്‍ഷ.
അമ്പത് ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസണ് ഫോറില്‍ മത്സരാര്‍ഥികളായി എത്തിയവരെല്ലാം ഇപ്പോള്‍ തിരക്കുള്ള സെലിബ്രിറ്റികള്‍ കൂടിയാണ്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരത്തെ ബിഗ്ബോസില്‍ നിന്ന് പുറത്താക്കിയത്.
ഇപ്പോഴും റോബിന് അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്.
ബിഗ് ബോസില്‍ എത്തിയശേഷം സോഷ്യല്‍ മീഡിയയില്‍ ഡോ.റോബിനെ പിന്തുടരുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു.
തന്നെ കാണാനായി വന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും സ്റ്റേജില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു റോബിന്. മ
കനെ അധികം സ്ട്രസ് കൊടുക്കാതെ വളര്‍ത്തണമെന്നാണ് റോബിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയോട് പറഞ്ഞത്.
വയസായൊരു അമ്മയും റോബിനെ കാണാനായി എത്തിയിരുന്നു. അവരേയും സ്റ്റേജിലേക്ക് വിളിച്ച് റോബിന് ആശ്ലേഷിച്ചിരുന്നു.
അടുത്തിടെയാണ് താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്ന വിവരം റോബിന് വെളിപ്പെടുത്തിയത്. മോഡലും അവതാരകയുമായ ആരതി പൊടിയാണ് ഡോ.റോബിന്റെ പ്രതിശ്രുതവധു.
കട്ടന്‍ വിത്ത് ഇമ്മട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്.
പിന്നീട് ആ പരിചയം സൗഹൃദമായും പ്രണയമായും മാറുകയായിരുന്നു. ആരതി ഫാഷന്‍ ഡിസൈനറും നടിയും മോഡലുമെല്ലാമാണ്.
ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ റോബിന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ എന്തിനാണ് താന്‍ അലറി വിളിച്ച് സംസാരിക്കുന്നത് എന്നതിനുള്ള മറുപടിയുമാണ് റോബിന് നല്‍കിയത്.
പരിപാടി കാണാനെത്തിയ കുട്ടികളില്‍ ഒരാള്‍ എപ്പോഴാണ് ആരതിയുമായുള്ള വിവാഹമെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ ഇപ്പോള്‍ പ്രേമിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നാണ് റോബിന് മറുപടി നല്‍കിയത്.
ഡോ. റോബിന്റെ വാക്കുകള്‍ ഇങ്ങനെ…
അപ്പോള്‍ ആദ്യമെ തന്നെ സോഷ്യല്‍മീഡിയയ്ക്കുള്ള ഇന്നത്തെ കണ്ടന്റ് കൊടുത്തേക്കാം. ഞാന്‍ മുമ്പൊക്കെ സ്റ്റേജുകളില്‍ ചെല്ലുമ്പോള്‍ അലറി വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു.
ഇപ്പോള്‍ ഞാന്‍ അത് ചെയ്യാറില്ല. എന്റെ എനര്‍ജിയും സൗണ്ടും കളഞ്ഞാണ് ഞാന്‍ അത് ചെയ്തിരുന്നത്. ഇപ്പോഴത് ഞാന്‍ ചെയ്യാത്തത് എന്താണെന്ന് പലര്‍ക്കും സംശയമുണ്ട്.
ഞാന്‍ അങ്ങനെ അലറി വിളിച്ച് സംസാരിച്ചതിന് പിന്നില്‍ ഒരു സ്ട്രാറ്റര്‍ജിയുണ്ട്. ബിഗ് ബോസ് ഷോ ഒരുപാട് പേര് കാണുന്നതാണ്.
അതില്‍ വന്നശേഷം എനിക്ക് റീച്ച് കിട്ടിയിരുന്നു. കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാന്‍ വേണ്ടിയാണ് ഞാന്‍ അലറി വിളിച്ച് സംസാരിച്ചത്. വെറൈറ്റിക്ക് വേണ്ടി. എന്നെ സെല്‍ഫ് പ്രമോട്ട് ചെയ്യാന്‍ ഡിഫറന്റ് ആകണമല്ലോ.
ഞാന്‍ ആഗ്രഹിച്ച പോലുള്ള റീച്ച് എനിക്ക് സാധ്യമായതോടെയാണ് ഞാന്‍ ഇപ്പോള്‍ ശാന്തനായി നോര്‍മലായി സംസാരിക്കുന്നത്.
പലരും ചോദിച്ചിരുന്നു ഇക്കാര്യത്തെ കുറിച്ച്. നാല് സിനിമ പ്രോജക്ടുകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബറോട് അതിന്റെ വര്‍ക്കുകള്‍ തുടങ്ങും.
ആരതിയെ ഞാനാണ് ആദ്യം പ്രോപ്പോസ് ചെയ്തത്. എന്നെ മനസിലാക്കി എന്നോടൊപ്പം നില്ക്കുന്ന പെണ്‍കുട്ടിയുമാണ് ആരതി. ഡോ.റോബിന് പറയുന്നു.