മോസ്കോ: റഷ്യയുടെ തെക്കൻ മേഖലയിലുള്ള കുർസ്ക് നഗരത്തിൽ വീണ്ടും യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
റഷ്യൻ ആർമി ആസ്ഥാനമായ കൈവ് ലക്ഷ്യമാക്കിയ ഡ്രോണാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ പതിച്ചതെന്ന് റഷ്യൻ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തില്‍ ആളപായം സംഭവിച്ചതായി റിപ്പോർട്ടില്ല. കഴിഞ്ഞ മാസം, കുർസ്കിലെ റെയിൽവേ സ്റ്റേഷനുനേരേ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.