ല​ഹ​രി​മൂ​ത്താൽ ഇങ്ങനെയും ചിലർ; റോഡിന്‍റെ മധ്യത്തിൽ ഡിവൈഡറുകൾ എടുത്തുവെച്ച് യുവാവിന്‍റെ പരാക്രമം; ഒടുവിൽ…

മു​ണ്ട​ക്ക​യം: നോ​ക്കി​യ​പ്പോ​ൾ മൊ​ത്തം ഗ​താ​ഗ​ത​പ്ര​ശ്നം. എ​ന്നാ​ൽ ഇ​തൊ​ന്നു പ​രി​ഹ​രി​ച്ചേ​ക്കാം. പി​ന്നെ ഒ​ട്ടും വൈ​കി​യി​ല്ല. നഗര​മ​ധ്യ​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഡിവൈ​ഡ​റു​ക​ൾ എ​ടു​ത്ത് ന​ടു​റോ​ഡി​ൽ​വ​ച്ച് വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​വും നി​ശ്ച​ല​മാ​യി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ മു​ണ്ട​ക്ക​യം ടൗ​ണി​ൽ കൂ​ട്ടി​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ല​ഹ​രി​മൂ​ത്ത യു​വാ​വി​ന്‍റെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ക​ട​ന്നു​പോ​കു​വാ​നാ​യി റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഡി​വൈ​ഡ​റു​ക​ൾ എ​ടു​ത്ത് റോ​ഡ് ബ്ലോ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു.

പു​ഞ്ച​വ​യ​വ​യ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ല​ഹ​രി​യു​ടെ ആ​ല​സ്യ​ത്തി​ൽ റോ​ഡി​ലെ ഗ​താ​ഗ​തം നി​ശ്ച​ല​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ ബ​സി​ൽ​നി​ന്നു ഇ​റ​ങ്ങിവ​ന്ന് ബോ​ർ​ഡു​ക​ൾ യ​ഥാ​സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​ലെ​ടു​ത്തു.

Related posts

Leave a Comment