ഡു​പ്ല​സി ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു


ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ നാ​യ​ക​ൻ ഫാ​ഫ് ഡു​പ്ല​സി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി-20 യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും താ​രം അ​റി​യി​ച്ചു.

36 വ​യ​സു​കാ​ര​നാ​യ ഡു​പ്ല​സി 69 ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​യി പാ​ഡ​ണി​ഞ്ഞു. 10 സെ​ഞ്ചു​റി​ക​ളും 21 അ​ർ​ധ സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പ​ടെ 4,163 റ​ണ്‍​സാ​ണ് സ​മ്പാ​ദ്യം. 2016-ൽ ​എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി ടെ​സ്റ്റ് ടീം ​നാ​യ​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത ഡു​പ്ല​സി 36 ടെ​സ്റ്റി​ൽ ടീ​മി​നെ ന​യി​ക്കു​ക​യും ചെ​യ്തു.

143 ഏ​ക​ദി​ന​ങ്ങ​ളി​ലും 50 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തി​നാ​യി വെ​റ്റ​റ​ൻ താ​രം ക​ളി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡു​പ്ല​സി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment