കോട്ടയം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും വര്‍ധിച്ചുവരുന്ന് ജനങ്ങള്‍ ഭീതിയോടെ നില്ക്കുന്ന സമയത്ത് സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ യുവജന സംഘടനാ നേതാവിന്റെ പിറന്നാള്‍ ആഘോഷം നടുറോഡില്‍ നടത്തി.
ഡിവൈഎഫ്ഐ വാഴപ്പള്ളി മേഖലാ സെക്രട്ടറി സൂരജ് മോഹന്റെ പിറന്നാള്‍ ആഘോഷമാണു നടുറോഡില്‍ നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ആഘോഷം. ആഘോഷത്തില്‍ പങ്കെടുത്ത ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നും മാത്രവുമല്ല സാമൂഹിക അകലവും പാലിച്ചിട്ടില്ല.
സാധാരണക്കാരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ വേട്ടയാടുന്ന പോലീസ് ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെയുണ്ടെന്ന ധൈര്യമാണ് ഡിവൈഎഫ്ഐ നേതാക്കളെ ഇത്തരത്തില്‍ പെരുമാറുവാന്‍ പ്രേരിപ്പിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാള്‍ ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.