തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ടീക്കാറാം മീണ. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും ടീക്കാറാം മീണ അറിയിച്ചു.രാഷട്രീയ പാർട്ടികൾക്ക് നിർബന്ധമാണെങ്കിൽ ആഗസ്റ്റിന് ശേഷം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ഇക്കാര്യങ്ങളിലെല്ലാം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.