കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്.
നവംബർ 14ന് രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടക്കും. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ ദിസനായകെ ഒപ്പുവച്ചു. ഇന്നലെ രാത്രിമുതലാണു പ്രാബല്യം. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.