കു​ട്ടി​ക​ളെ​പ്പോ​ലെ സം​ര​ക്ഷി​ക്കേ​ണ്ട ജീ​വി​വ​ര്‍​ഗ​മാ​ണ് ആ​ന​ക​ള്‍; ആ​ന​യി​ല്ലെ​ങ്കി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ മു​ട​ങ്ങു​മോ? ആ​ന എ​ഴു​ന്ന​ള്ളി​പ്പ് നി​ര്‍​ബ​ന്ധി​ത മ​താ​ചാ​ര​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നെ നി​ര്‍​ബ​ന്ധി​ത മ​താ​ചാ​ര​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ഏ​തെ​ങ്കി​ലും മ​ത​വി​ശ്വാ​സം ത​ക​രു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ മ​താ​ചാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നും കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണ്. ഉ​ത്സ​വ​ത്തി​നെ​ത്തു​ന്ന ആ​ളു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം​കൂ​ടി പ​രി​ഗ​ണി​ക്ക​ണം.

ആ​ന​യി​ല്ലെ​ങ്കി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ മു​ട​ങ്ങു​മൊ​യെ​ന്നും വാ​ദ​ത്തി​നി​ടെ കോ​ട​തി ചോ​ദി​ച്ചു. പ​രി​ഹാ​സ്യ​മാ​യ വാ​ദ​ങ്ങ​ളാ​ണ് ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നു​വേ​ണ്ടി ഉ​ന്ന​യി​ക്കു​ന്ന​ത്. ആ​കെ ആ​ന​ക​ളു​ടെ 35 ശ​ത​മാ​ന​വും ഇ​ല്ലാ​താ​യി. കു​ട്ടി​ക​ളെ​പ്പോ​ലെ സം​ര​ക്ഷി​ക്കേ​ണ്ട ജീ​വി​വ​ര്‍​ഗ​മാ​ണ് ആ​ന​ക​ള്‍.

ഈ ​രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ന​ക​ള്‍ ഇ​ല്ലാ​താ​കും. ച​ങ്ങ​ല​യി​ല്‍ കാ​ലു​ക​ള്‍ ബ​ന്ധി​ക്ക​പ്പെ​ട്ട ആ​ന​ക​ളെ ക​ണ്ടാ​ണോ ആ​ന​പ്രേ​മി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം.

തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്ര​ത്തി​ല്‍ 15 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 22 മീ​റ്റ​റി​നു​ള്ളി​ല്‍ എ​ത്ര ആ​ന​ക​ളെ അ​ണി​നി​ര​ത്താ​നാ​കും. ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട എ​ന്ന​ല്ല കോ​ട​തി പ​റ​യു​ന്ന​ത്, നി​ശ്ചി​ത അ​ക​ല​പ​രി​ധി നി​ശ്ച​യി​ച്ച് ആ​ളു​ക​ളു​ടെ സു​ര​ക്ഷ​കൂ​ടി നോ​ക്കി​യാ​ണ്. 15 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​ത് ഏ​ത് ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചേ മ​തി​യാ​കൂ. ആ​ന എ​ഴു​ന്ന​ള്ള​ത്ത് ഹ​ര്‍​ജി​ക്കാ​ര്‍ പ​റ​യു​ന്ന​തു​പോ​ലെ ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഹി​ന്ദു​മ​തം ത​ക​രു​മെ​ന്നാ​ണോ പ​റ​യു​ന്ന​തെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

ആ​ളു​ക​ളു​ടെ സു​ര​ക്ഷ, ആ​ന​ക​ളു​ടെ പ​രി​പാ​ല​നം എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. തൃ​പ്പൂ​ണി​ത്തു​റ ക്ഷേ​ത്ര​ത്തി​ന്‍റെ സ്ഥ​ല​പ​രി​ധി​വ​ച്ച് പ​ര​മാ​വ​ധി നാ​ല് ആ​ന​ക​ളെ​യേ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. 65 വ​യ​സ് ക​ഴി​ഞ്ഞ ആ​ന​ക​ളെ പ​രി​ച​രി​ക്കാ​ന്‍ പ്ര​ത്യേ​ക ഇ​ട​വും ഫ​ണ്ടും സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment