ജ​ന​ലി​ലൂ​ടെ വീ​ടി​ന​ക​ത്തു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ കാ​ട്ടാ​നയുടെ ശ്ര​മം‌

കേ​ള​കം: ‌വാ​ളു​മു​ക്കി​ൽ കാ​ട്ടാ​ന ജ​ന​ലി​ലൂ​ടെ തു​മ്പിക്കൈ അ​ക​ത്തേ​ക്കി​ട്ട് വീ​ടി​നു​ള്ളി​ലു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കു​റു​പ്പ​ഞ്ചേ​രി അ​ച്ചാ​മ്മ​യു​ടെ വീ​ട്ടി​ലു​ള്ള​വ​രെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജ​ന​ലി​ലൂ​ടെ തുമ്പിക്കൈ അ​ക​ത്തേ​ക്കി​ട്ട് വീ​ട്ടു​കാ​രെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ശ്ര​മം. വീ​ട്ടു​കാ​ർ ഭ​യ​ന്ന് നി​ല​വി​ളി​ച്ച ശ​ബ്ദം കേ​ട്ട് ആ​ന പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തെ മ​തി​ൽ​ക്കെ​ട്ട് ആ​ന ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ ച​ക്കി​മം​ഗ​ലം കു​ഞ്ഞ​ച്ച​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യും ആ​ന ന​ശി​പ്പി​ച്ചു. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ട്. ആ​ഴ്ച​ക​ളാ​യി ഇ​വി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണം തു​ട​ർ​ന്നി​ട്ടും വ​നം​വ​കു​പ്പ് നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കുറ്റപ്പെടുത്തി.

പൊ​ളി​ഞ്ഞുകിടക്കുന്ന ആ​ന ​പ്ര​തി​രോ​ധമ​തി​ൽ പു​ന​ർനി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment