ലോകത്തിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള ആനയെന്ന ബഹുമതിക്ക് ഉടമയായിരുന്ന ആന ചരിഞ്ഞു. ആമ്പോസ്ലി ദേശിയ പാര്‍ക്കിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടിം എന്ന് പേരുള്ള ആനയ്ക്ക് 50 വയസുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ടിമ്മിന്റെ കൊമ്പിന് ഏകദേശം 45 കിലോയോളം ഭാരമുണ്ടായിരുന്നു. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന സ്വഭാവമുള്ള ടിമ്മിന് നിരവധി തവണ കുന്തം കൊണ്ടുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇതിന് ശേഷം ടിമ്മിന്റെ നീക്കങ്ങള്‍ മനസിലാകുവാന്‍ അധികൃതര്‍ 2016ല്‍ കോളര്‍ ഘടിപ്പിച്ചു. ടിമ്മിന്റെ ജീവനില്ലാത്ത ശരീരം കെനിയയിലെ വനം വകുപ്പ് നെയ്റോബിയിലുള്ള നാഷണല്‍ മ്യൂസിയത്തിന് നല്കി.