കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റും.
ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ ശ്രീധരൻ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ്.
പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.