പാലക്കാട്: എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. എക്സിറ്റ് പോൾ ഫലത്തിലൂടെ കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാം. എന്നാൽ ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ഒരിക്കലും ജയിക്കില്ലെന്ന് മന്ത്രി പരിഹസിച്ചു.
അതേസമയം, ബാർ കോഴയിലും തന്റെ പ്രതികരണം അറിയിച്ചു. ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു.
ബാർ കോഴയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി. ഒരു ദിവസം കൊണ്ട് കോഴ ആരോപണത്തിന്റെ മുന ഒടിഞ്ഞെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോൾ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.