ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്കുകുറച്ചു. അര ശതമാനമാണ് കുറച്ചത്. ഇതോടെ 4.75 -5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി.
നാലു വര്‍ഷത്തിനുശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറയ്ക്കുന്നത്. ജോ ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ പലിശനിരക്ക് കുറയ്ക്കുന്നത് ആദ്യമാണ്. പണപ്പെരുപ്പം രണ്ടു ശതമാനത്തിലേക്കു കുറയുന്നതു കണക്കിലെടുത്താണു തീരുമാനമെന്നും ഫെഡറൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
വര്‍ഷാവസാനത്തോടെ പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025 ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.