തളിപ്പറമ്പ്: കുറുമാത്തൂർ കാക്കാഞ്ചാലിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതിയിലുള്ള റെഡ് വുഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.
തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തളിപ്പറന്പ് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
നിർമാണം പൂർത്തിയാക്കിയ ഫർണിച്ചറുകൾ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരുന്നത് തടയാനായതിനാലാണ് വലിയ നഷ്ടം ഒഴിവായത്.
തീപിടിത്തമുണ്ടായ നിർമാണശാലയിലെ യന്ത്രങ്ങളും മരത്തടികളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.