നെടുമ്പാശേരി: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി നെടുന്പാശേരി വിമാനത്താവളത്തിലാണ് സംഭവം.
ബംഗളരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
ഇരുവരുടേയും യാത്ര റദ്ദാക്കി നെടുമ്പാശേരി പോലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.
ആദ്യമായിട്ടാണ് ഇവർ വിമാനത്തിൽ കയറിയത്. എമർജസി വാതിലിനടുത്തുള്ള സീറ്റിലാണ് രണ്ടുപേരും ഇരുന്നത്. വാതിൽ കണ്ടപ്പോൾ കൗതുകത്തിന് തുറക്കാൻ നോക്കിയതാണ് ഇരുവർക്കും വിനയായത്. കേസെടുത്ത ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പോലീസ് വ്യക്തമാക്കി.