പനി വന്നാൽ എളുപ്പം ദഹിക്കുന്നതും പോഷകം ഉള്ളതുമായ ആഹാരം ശീലിക്കണം. പൊടിയരിക്കഞ്ഞിയും ചെറുപയറും ഉത്തമം. ആവിയിൽ പുഴുങ്ങിയ ഭക്ഷണവും നല്ലത്. പച്ചക്കറിയും പഴവർഗങ്ങളും ഏറെ നല്ലത്. ദഹിക്കാൻ പ്രയാസമുള്ളതും മാംസാഹാരവും ഒഴിവാക്കി സസ്യാഹാരം ഉപയോഗിക്കണം.
വയറിളിക്കം കൂടിയുള്ളപ്പോൾ
വയറിളക്കം കൂടി ഉള്ളപ്പോൾ 50 ഗ്രാം മലര് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തെളിയെടുത്ത് പഞ്ചസാരയും ഉപ്പും ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.
ഔഷധക്കാപ്പി
ഔഷധക്കാപ്പി കുടിക്കുന്നത് ഏതുതരം പനിയും ശമിപ്പിക്കുന്നതിന് നല്ലത്. തുളസിയില, പനികൂർക്കയില, ചുക്ക്, കുരുമുളക്, കരുപ്പട്ടി എന്നിവയാണ് പൊതുവിൽ കാപ്പി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പകർച്ചവ്യാധികളെ ഒഴിവാക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്ന വിധത്തിൽ ആഹാരങ്ങളും ശീലങ്ങളും ക്രമീകരിക്കണം.
പനി കുറഞ്ഞില്ലെങ്കിൽ….
പനി മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
* ചുവരുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക.
* തുണികൾ നന്നായി ഉണക്കി ഉപയോഗിക്കുക.
* തണുപ്പേൽക്കാത്ത വിധമുള്ള വസ്ത്രധാരണം നിർബന്ധം; രാത്രിയിൽ പ്രത്യേകിച്ചും.
* എയർകണ്ടീഷൻ, ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
* തണുത്തകാറ്റ് എൽക്കുന്ന വിധമുള്ള യാത്രകൾ ഒഴിവാക്കണം.
* കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നല്ലത്. കുടിക്കാൻ ശുദ്ധജലം ഉറപ്പാക്കുക.
* പകലുറക്കം നല്ലതല്ല.
* കൈകാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്യംകലരാൻ സാധ്യതയുള്ള വെള്ളം തൊടരുത്.
* കുറുക്കൻ,വളർത്തുമൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകും.
* മുൻകരുതലുകൾ സ്വീകരിക്കാതെ ചാലുകളിൽ ഇറങ്ങി ജോലി ചെയ്യരുത്.
* വളർത്തുമൃഗങ്ങളെയും വീട്ടിൽ വളർത്തുന്നവയായാലുംപട്ടി ,പൂച്ച എന്നിവയെയും അകറ്റി നിർത്തണം.
* കൊതുകുകളുടെ പ്രജനനം തടയുവാൻ കൂട്ടായ പരിശ്രമം നടത്തണം.
* മധുരം, പുളി, ഉപ്പ്, തണുപ്പ് എന്നിവ കുറയ്ക്കണം. കയ്പ്, എരിവ്, ചൂട് എന്നിവ ഉപയോഗിക്കണം.
* രാമച്ചം, പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻ വെള്ളമോ മഴക്കാലത്ത് കുടിക്കാൻ നല്ലതല്ല.
തണുപ്പിച്ചവയും ഒഴിവാക്കണം.
* ജീരകം, ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ ഉപയോഗിക്കണം.
* തേനും,ചുക്കുകാപ്പിയും നല്ലത്.
അല്പം ശ്രദ്ധിച്ചാൽ മഴക്കാല പകർച്ചവ്യാധികൾ ഒഴിവാക്കാം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481