‘നി​ങ്ങ​ൾ​ക്കു വേ​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ൾ​ക്കു വേ​ണം ഈ ​നേ​താ​വി​നെ’; കെ. ​മു​ര​ളീ​ധ​ര​നെ പിന്തുണച്ച് ഫ്ല​ക്സ് ബോ​ർ​ഡ്


കോ​ഴി​ക്കോ​ട്: കെ. ​മു​ര​ളീ​ധ​ര​നെ പിന്തുണച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ. “നി​ങ്ങ​ൾ​ക്ക് വേ​ണ്ടെ​ങ്കി​ലും കേ​ര​ള ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യു​ന്നു ഞ​ങ്ങ​ൾ​ക്ക് വേ​ണം ഈ ​നേ​താ​വി​നെ’ എ​ന്നെ​ഴു​തി​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പോ​രാ​ളി​ക​ൾ എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡു​ക​ൾ. നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി​യെ തു​ട​ർ​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്കോ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് കി​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണു താ​ൻ ഇ​നി ഒ​രു മ​ത്സ​ര​ത്തി​നു​മി​ല്ലെ​ന്ന് മു​ര​ളി പ്ര​ഖ്യാ​പി​ച്ച​ത്.

ത​ർ​ക്കം പ​രി​ഹ​രി​ച്ചു​വെ​ന്നും ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴാ​ണ് താ​ഴെ​ത്ത​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്‌​ള​ക്‌​സു​ക​ളാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment